ന്യൂഡൽഹി: ബ്രിട്ടനെ പിന്തള്ളി ഭാരതം ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി. ബ്ലൂംബെര്‍ഗിന്റെ പുതിയ സാമ്പത്തിക റിപ്പോര്‍ട്ട് പ്രകാരമാണ് ഭാരതം ആഗോളതലത്തില്‍ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായിമാറിയത്.
അനിശ്ചിതത്വവും മാന്ദ്യവും ഭീഷണി ഉയര്‍ത്തിയ 2021ന്റെ അവസാന മൂന്ന് മാസങ്ങളില്‍ രാജ്യം ഇംഗ്ലണ്ടിനെ മറികടന്ന് അഞ്ചാമത്തെ വലിയ സമ്പദ് വ്യസ്ഥയായി മാറി. റിപ്പോര്‍ട്ട് പ്രകാരം യുകെ ആറാം സ്ഥാനത്താണ് . മാര്‍ച്ച് വരെയുള്ള പാദത്തില്‍ രാജ്യത്തിന്റെ സമ്പദ് വ്യസ്ഥയുടെ വലുപ്പം 8547 ലക്ഷം യുഎസ് ഡോളറാണ്. അതേസമയം യുകെയുടെ സാമ്പത്തിക വ്യവസ്ഥ 8160 ലക്ഷം ഡോളറാണ്. അമേരിക്കന്‍ ഡോളറിന്റെ വിനിമയ നിരക്ക് അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. പ്രസക്തമായ പാദത്തിന്റെ അവസാന ദിവസത്തെ നിരക്കില്‍ ഡോളര്‍ വിനിമയ നിരക്ക് ഉപയോഗിച്ചതിന്റെ അടിസ്ഥാനത്തിലാണ് കണക്കു കൂട്ടല്‍. ആദ്യ പാദത്തിലെ ജിഡിപി ഡാറ്റ സര്‍ക്കാര്‍ പങ്കിട്ട് രണ്ട് ദിവസത്തിനു ശേഷമാണ് അപ്ഡേറ്റ് വന്നത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജ്യത്തെ സമ്പദ് വ്യവസ്ഥ പ്രതിവര്‍ഷം 13.5 ശതമാനം വളര്‍ച്ച കൈവരിക്കുന്നു. ഈ സംഖ്യആര്‍ബിഐകണക്കാക്കിയതിനേക്കാള്‍ കുറവാണെങ്കിലും, വികസ്വര രാജ്യങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. രാജ്യത്ത് 15.3% വളര്‍ച്ചാ നിരക്കാണ് കണക്കു കൂട്ടിയിരുന്നത്.
ഈ സാമ്പത്തിക വര്‍ഷം രാജ്യം 7 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.















































































