ഹൃദയ സംബന്ധമായ അസുഖത്തെ ത്തുടർന്ന് അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ ചികിൽസ യിലിരിക്കെയാണ് മരണം സംഭവിച്ചത്.
1951ൽ മുംബെയിൽ ജനനം . 12-ാം വയസിൽകച്ചേരികൾഅവതരിപ്പിക്കാൻ തുടങ്ങി. ഐതിഹാസിക പോപ്പ് ബാൻഡ് " ദി ബീറ്റിൽസ് " ഉൾപ്പടെ നിരവധി പാശ്ചാത്യ സംഗീത ജ്ഞരുമായി സഹകരിച്ചിട്ടുണ്ട് .1999ൽ
യുണൈറ്റഡ്നാഷണൽഎൻഡോവ്മെൻ്റ് ഫോർ ആർട്സ് നാഷണൽ ഹെറിറ്റേജ് ഫെലോഷിപ്പ് നേടി.
രാജ്യം പത്മശ്രീ ,പത്മഭൂഷണൻ , പത്മവിഭൂഷൺ എന്നിവ നൽകി ആദരിച്ചു . മൻ്റോ , മിസ്റ്റർ ആൻ്റ് മിസിസ് അയ്യർ ,വാനപ്രസ്ഥം എന്നിവയുൾപ്പടെയുള്ള സിനിമകൾക്ക് സംഗീതം നൽകി. ഹീറ്റ് ആൻ്റ് ഡസ്റ്റ് , ദി പെർഫക്റ്റ് മർഡർ , മിസ് ബ്യൂട്ടിസ് ചിൽഡ്രൻ , സാസ് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
കഥക് നൽകിയും അദ്ധ്യാപികയുമായ അൻ്റോണിയ മിന്നെ കോലയാണ് ഭാര്യ. അനിഷ ഖുറേഷി, ഇസബെല്ല ഖുറേഷി എന്നിവർ മക്കളാണ് .