പെട്രോൾ പമ്പുകളിലെ ശുചിമുറികൾ പൊതു ശൗചാലയങ്ങളല്ല
കൊച്ചി : സ്വകാര്യപെട്രോൾ പമ്പുകളിലെ ശുചിമുറികൾ പൊതു ശൗചാലയങ്ങളാക്കി ഉപയോഗിക്കാൻ സാധിക്കില്ല എന്ന ഇടക്കാല ഉത്തരവിറക്കി കേരള ഹൈക്കോടതി. സ്വകാര്യ പെട്രോൾ പമ്പ് ഉടമകളുടെ ആവശ്യം കോടതി അഗീകരിച്ചാണ് പുതിയ ഉത്തരവിറക്കിയത്. ദീർഘ ദൂര യാത്രകളിൽ പ്രാഥമിക ആവശ്യങ്ങൾക്കായി പെട്രോൾ പമ്പുകൾ ഉപയോഗിക്കുന്ന യാത്രക്കാർക്ക് ഇത് തിരിച്ചടിയാണ്.
പെട്രോളിയം ട്രേഡേഴ്സ് ആൻഡ് ലീഗൽ സർവ്വീസ് സൊസൈറ്റി, പെട്രോൾ പമ്പുകളിലെ ശുചിമുറികൾ പൊതു ശൗചാലയങ്ങളാക്കി ഉപയോഗിക്കാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച റിട്ട് ഹർജിയിലാണ് ജസ്റ്റിസ് സി എസ് ഡയസിന്റെ പുതിയ ഉത്തരവ്.