പള്ളികളിലെ സമാധാന അന്തരീക്ഷം തകർക്കാൻ ബോധപൂർവ്വമായ ശ്രമം: ഓർത്തഡോക്സ് സഭ ഡി.ജി.പിക്ക് പരാതി നൽകി. പീഢാനുഭവവാരത്തിൽ പ്രശ്നബാധിത മേഖലകളിലെ പള്ളികൾക്ക് സുരക്ഷ ഉറപ്പുവരുത്തണമെന്ന് ഓർത്തഡോക്സ് സഭ ആവശ്യപ്പെട്ടു.
ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയെ തെറ്റായി വ്യാഖ്യാനിച്ച് സഭയുടെ പള്ളികളിൽ സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുകയാണന്നവർ കുറ്റപ്പെടുത്തി .അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മനാണ് ഡി.ജി.പിക്ക് നേരിട്ട് പരാതി നൽകിയത്.
ക്രൈസ്തവസമൂഹം പ്രാർത്ഥനയോടെ കഴിയുന്ന നോമ്പുകാലത്ത് പാത്രിയർക്കീസ് പക്ഷം ആസൂത്രിതമായി ക്രമസമാധാന പ്രശ്നമുണ്ടാക്കുകയാണെന്ന് അഡ്വ.ബിജു ഉമ്മൻ പരാതിയിൽ പറയുന്നു.














































































