ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണെ പുതിയ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. തിങ്കളാഴ്ച ക്ലബ്ബ് പത്രക്കുറിപ്പിലൂടെ ആണ് ഇക്കാര്യം അറിയിച്ചത് കേരളത്തിൽ നിന്നുള്ള ഊർജസ്വലനായ ക്രിക്കറ്റ് താരവും, ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ടീമായ രാജസ്ഥാൻ റോയൽസിൻ്റെ നായകനുമായ സഞ്ജു, കളത്തിലും പുറത്തും ക്ലബ്ബിനെയും അതിൻ്റെ മാഹാത്മ്യത്തെയും പ്രതിനിധീകരിക്കും. കേരളത്തിലെ അനേകം യുവ കായിക താരങ്ങൾക്ക് പ്രചോദനമായ താരത്തെ, കേരള ബ്ലാസ്റ്റേഴ്സിൻ്റെ ബ്രാൻഡ് അംബാസഡറായി നിയമിച്ചത് അദ്ദേഹത്തിൻ്റെ സ്വാധീനം വർധിപ്പിക്കാനും സഹായകരമാകും.
