കൈക്കൂലി വാങ്ങുന്നതിനിടെ ചേർത്തലയിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ. ചേർത്തല മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ ജി ബിജുവിനെയാണ് ആലപ്പുഴ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്.
ഡ്രൈവിങ്ങ് സ്കൂൾ എജൻ്റിൽ നിന്ന് 5600 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്.













































































