ബോംബ് ഭീഷണിയെ തുടര്‍ന്ന് ചെന്നൈ-മുംബൈ ഇന്‍ഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി.
ഇന്‍ഡിഗോയുടെ 6 ഇ 5314 വിമാനമാണ് മുംബൈ വിമാനത്താവളത്തില്‍ ഇറക്കിയത്.
ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം മുംബൈയില്‍ ലാന്‍ഡ് ചെയ്യാനൊരുങ്ങുന്നതിനിടെയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്.
തുടര്‍ന്ന് ക്യാബിന്‍ ക്രൂ പ്രോട്ടോക്കോള്‍ പിന്തുടരുകയും വിമാനം സുരക്ഷാ നിര്‍ദേശങ്ങള്‍പ്രകാരം ഐസൊലേഷനിലാക്കുകയും ചെയ്തതായി വിമാനക്കമ്പനി അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.
യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്നും ഉടന്‍തന്നെ എല്ലാവരേയും വിമാനത്തില്‍നിന്ന് ഒഴിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു.