കോട്ടയം: കോട്ടയത്ത് 213 ഗ്രാം നൈട്രോസെപ്പാം ഗുളികകളുമായി ഫാർമസിസ്റ്റ് പിടിയിൽ. നട്ടാശ്ശേരി മിനു മാത്യു എന്നയാളാണ് മയക്കുമരുന്നുമായി പിടിയിലായത്. ഏറ്റുമാനൂരും കോട്ടയത്തും ഫാർമസിസ്റ്റായി നേരത്തെ ജോലി നോക്കിയിരുന്ന ഇയാൾ പിന്നീട് ജോലി ഉപേക്ഷിച്ച് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും മയക്കുമരുന്ന് വിൽപ്പന നടത്തിവരികയായിരുന്നു. കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.