കൊണ്ട് സൗത്ത് പാമ്പാടി ജൂനിയർ ബസേലിയോസ് സ്കൂളിൽ പ്രത്യേക അസംബ്ലി ചേർന്നു. സംസ്ഥാന സർക്കാരിന്റെ നിരാക്ഷേപ പത്രം ലഭിക്കാതിരുന്ന ഒറ്റക്കാരണത്താൽ പതിറ്റാണ്ടുകളായി സി.ബി.എസ്.ഇ അംഗീകാരം ലഭിക്കാതിരുന്ന ജൂനിയർ ബസേലിയോസ് സ്കൂൾ അടക്കം കേരളത്തിലെ 174 സ്കൂളുകൾക്ക് അംഗീകാരം ലഭിച്ചത് ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ പിന്നീട് വന്ന ഗവൺമെന്റ് സ്വീകരിച്ച നയ വ്യതിയാനം കൊണ്ടുമാത്രമാണെന്ന് അക്കാലത്ത് അനംഗീകൃത സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ സംസ്ഥാന കൺവീനർ ആയിരുന്ന സി.ബി.എസ്.ഇ സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ പ്രസിഡണ്ടും ജൂനിയർ ബസേലിയോസ് സ്കൂൾ മാനേജരുമായ അഡ്വക്കേറ്റ് സിജു കെ ഐസക്ക് അനുസ്മരണ സമ്മേളനത്തിൽ പറഞ്ഞു. പ്രിൻസിപ്പാൾ ജയശ്രീ കെ. ബി, വൈസ് പ്രിൻസിപ്പാൾ സുകന്യ.കെ. എസ്, മലയാള വിഭാഗം മേധാവി മിനി.കെ.എസ് സ്കൂൾ ഹെഡ് ബോയ് ഷാരോൺ റോയ്, ഹെഡ് ഗേൾ ശ്രീലക്ഷ്മി.ആർ എന്നിവർ പ്രസംഗിച്ചു. തെളിയിച്ച മെഴുകുതിരികളുമായി കുട്ടികൾ ആദരാഞ്ജലികൾ അർപ്പിച്ചു.