കോട്ടയം: വിഷ്ണു ബി .ബീന സംവിധാനം ചെയ്ത "ചാവു കല്ല്യാണം"( celebration of Death)മൂന്നാമത് കോട്ടയം അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശനത്തിനൊരുങ്ങുന്നു. നവമലയാള സിനിമ പാക്കേജിന്റെ ഭാഗമായാണ് മേളയുടെ ആറാം ദിവസം ഈ ചിത്രം പ്രദർശിപ്പിക്കുന്നത്.
കേരളത്തിന്റെ ഗ്രാമീണ പശ്ചാത്തലത്തിൽ ചിത്രീകരിച്ച ഈ സിനിമയുടെ ഇതിവൃത്തം ഒരു വലിയ സംയുക്ത കുടുംബത്തിലെ കാരണവരുടെ മരണമാണ്.കാരണവരുടെ മരണാനന്തര ചടങ്ങുകൾക്കായി 16 ദിവസം കുടുംബാംഗങ്ങൾ ഒത്തുചേരുന്നതോടെ കഥ വികസിക്കുന്നു.കുടുംബാംഗങ്ങൾക്കിടയിലുണ്ടാവുന്ന സ്വത്തുതർക്കം, പ്രണയബന്ധങ്ങൾ, സാമൂഹിക പ്രശ്നങ്ങൾ തുടങ്ങിയവ ഈ ചിത്രം ദൃശ്യവൽക്കരിക്കുന്നു.
പൂനൈ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച തിരക്കഥയ്ക്കും, 30-ാമത് ഐ.എഫ്.എഫ്.കെ യിൽ മലയാള സിനിമ ടുഡേയായും ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടു.













































































