എറണാകുളം കോടനാട് വെട്ടമലയിലെ പാറമടയിൽ പരസ്യ ചിത്രീകരണത്തിനിടെ യുവാവ് മുങ്ങിമരിച്ചു. ഡൽഹി അംബേദ്കർ നഗർ സ്വദേശി ദിയാൻഷൂ ജോഷി (26) ആണ് മരിച്ചത്.
പരസ്യ ചിത്രീകരണത്തിന്റെ ഭാഗമായി പാറമടയിലെ വെള്ളത്തിൽ നീന്താൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടം നടന്ന ഉടൻ നാട്ടുകാരും സംഘത്തിലെ അംഗങ്ങളും ചേർന്ന് യുവാവിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ കോടനാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.











































































