ഇന്ന് രാവിലെ 11 മണിക്ക് ആണ് സത്യപ്രതിജ്ഞ ചടങ്ങ്
കോണ്‍ഗ്രസിനൊപ്പം സിപിഐ, സിപിഎം, വിസികെ എന്നീ കക്ഷികളുടെ കൂടി പിന്തുണ ലഭിച്ചതോടെയാണ് ടിവികെയ്ക്ക് ഭരണത്തിലെത്താൻവേണ്ട കേവല ഭൂരിപക്ഷമായത്.
കേവലഭൂരിപക്ഷത്തിന് 118 സീറ്റുകള്‍ ആവശ്യമാണെന്നിരിക്കെ, വിജയ്‌യുടെ പാർട്ടിക്ക് ഒറ്റയ്ക്ക് 108 സീറ്റുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഭൂരിപക്ഷം തെളിയിക്കാതെ സർക്കാർ രൂപീകരിക്കാൻ അനുവദിക്കില്ലെന്ന് ഗവർണർ ആർ.വി. അർലേക്കർ നിലപാടെടുത്തതോടെയാണ് സഖ്യ ചർച്ചകള്‍ സജീവമായത്. അവസാന നിമിഷം നടന്ന ചർച്ചകള്‍ക്കൊടുവില്‍ കോണ്‍ഗ്രസ് (5 സീറ്റുകള്‍), വി.സി.കെ (2), സി.പി.ഐ.എം (2), സി.പി.ഐ (2), എ.എം.എം.കെ (1), മുസ്‌ലിം ലീഗ് (1) എന്നീ പാർട്ടികളുടെ പിന്തുണ കൂടി വിജയ്ക്ക് ലഭിച്ചു. അദ്ദേഹത്തിനിപ്പോള്‍ 121 എംഎല്‍എമാരുടെ പിന്തുണയുണ്ട്. തനിക്ക് 118-ലധികം എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് വിജയ് ഗവർണറെ കണ്ട് ബോധിപ്പിച്ചു.
പിന്തുണ നല്‍കിയതിന് പകരമായി കോണ്‍ഗ്രസ് രണ്ട് മന്ത്രിസ്ഥാനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. വിസികെയ്ക്കും ഒരു മന്ത്രിസ്ഥാനം ലഭിച്ചേക്കും. എന്നാല്‍ സി.പി.ഐ.എം, സി.പി.ഐ പാർട്ടികള്‍ ടിവികെ മന്ത്രിസഭയില്‍ ഭാഗമാകില്ലെന്ന് നിലപാടെടുത്തു










































































