വൈക്കത്ത് നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ചേർത്തല മൂലയിൽ വീട്ടിൽ കുര്യൻ തരകന്റെ മകൻ ആൻ്റണി തരകൻ (24) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 12.30 ഓടെ വൈക്കം എറണാകുളം റോഡിൽ ഇത്തിപ്പുഴ പാലത്തിന് സമീപമാണ് അപകടം.
പാലത്തിൻ്റെ കൈവരിയിൽ ഇടിച്ച് റോഡിൽ തെറിച്ച് വീണ് ഗുരുതരമായി പരുക്കേറ്റ യുവാവിനെ ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈക്കം പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.