ചേർത്തല നഗരത്തിൽ എക്സൈസ് നടത്തിയ പരിശോധനയിൽ വിൽപനക്കായി കൊണ്ടുവന്ന 6 കിലോ കഞ്ചാവ് പിടികൂടി. രണ്ടു യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു.
മാരാരിക്കുളം വടക്ക് പഞ്ചായത്ത് കണിച്ചുകുളങ്ങര മിച്ചവാരം വെളിയിൽ വീട്ടിൽ പ്രീജിത്ത്(24), ചേർത്തല തെക്ക് പഞ്ചായത്ത് നികർത്തിൽ വീട്ടിൽ നിതിൻ(26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇവർക്കൊപ്പമുണ്ടായിരുന്ന ചേർത്തല തെക്ക് ചക്കാലവെളി വീട്ടിൽ ശ്രീകാന്തിനെ പിടികൂടാനായില്ല.
ആലപ്പുഴ എക്സൈസ് ഇന്റലിജൻസ് ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
ആറ് ലക്ഷം രൂപയിലധികം വിലവരുന്ന കഞ്ചാവാണ് പിടികൂടിയത്.
ആലപ്പുഴ എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എം മഹേഷിന്റെ നേതൃത്വത്തിൽ നടത്തിയ
റെയ്‌ഡിൽ ആലപ്പുഴ എക്സൈസ് സ്ക്വാഡ് പ്രിവന്റീവ് ഓഫീസർ സി.എൻ ബിജുലാൽ, സിവിൽ എക്സൈസ് ഓഫീസർമാരായ എസ്.ദിലീഷ്, വി.കെ വിപിൻ,കെ.ടി കലേഷ് , അഗസ്റ്റിൻ ജോസ്, വനിതാ സിവിൽ എക്സൈസ് ഓഫീസറായ വി.രശ്മി എന്നിവരും ഐ ബി എക്സൈസ് ഇൻസ്പക്ടർ ജി ഫെമിൻ,പ്രിവന്റീവ് ഓഫീസർമാരായ റോയ് ജേക്കബ്, ജി.അലക്സാണ്ടർ, എന്നിവരും പങ്കെടുത്തു.












































































