ചിത്രകാരനും, പത്രപ്രവർത്തകനും, കേരള ലളിതകലാ അക്കാദമി മുൻ ചെയർമാനുമാനും , കോട്ടയം ആർട്ട് ഫൗണ്ടേഷൻ മുൻ പ്രസിഡൻ്റുമായിരുന്ന കെ.എ ഫ്രാൻസിസിൻ്റെ പേരിൽ അദ്ദേഹത്തിൻ്റെ കുടുംബം ഏർപ്പെടുത്തിയിട്ടുള്ള,
കോട്ടയം ആർട്ട് ഫൗണ്ടേഷൻ കെ. എ. ഫ്രാൻസിസ് കലാ പുരസ്ക്കാരം - 2025 പ്രഖ്യാപിച്ചു. ആമി ആത്മജ , അഭിമന്യൂ ഗോവിന്ദൻ, വത്സൻ കൂർമ കൊല്ലേരി എന്നിവർക്കാണ് പുരസ്ക്കാരങ്ങൾ.
പതിനായിരത്തി ഒന്ന് രൂപയും, മൊമൻ്റോയും പ്രശംസാപത്രവുമടങ്ങുന്നതാണ് ഓരോ അവാർഡുകളും.
അവാർഡുകൾ അടുത്തമാസം കോട്ടയത്ത്‌വെച്ചു നൽകും.
പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്ട്സിൽ നിന്നും ബി.എഫ്. എ
ഹൈദ്രാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്ന് എം എഫ് എ
സാക്ഷി ഗ്യാലറിയുടെ ആനുവൽ ഷോ,
ഇന്ത്യൻ ആർട്ട് ഫെയർ 2010, ലോകമേ തറവാട് 2020, കൂടാതെ കേരളത്തിനകത്തും പുറത്തുമായി നിരവധി ഷോയിൽ പങ്കെടുത്തിട്ടുള്ള ആമി ആത്മജ ധാരാളം തീയറ്റർ വർക്‌ഷോപ്പുകളിലും പങ്കെടുത്തിട്ടുണ്ട്.
ഇപ്പോൾ സ്വദേശമായ ഇടുക്കിയിൽ നിന്നുകൊണ്ട് കല പ്രാക്ടീസ് ചെയ്തു വരുന്നു.
അഭിമന്യു ഗോവിന്ദൻ
തൃശ്ശൂർ പാറളം സ്വദേശിയാണ്. അമ്മാടം സെയ്ൻ്റ് ആൻ്റണീസ് സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തൃശൂർ കേരളവർമ്മ കോളേജിൽ നിന്നും ഫിലോസഫിയിൽ ബിരുദം. ബറോഡ എം എസ് യൂണിവേഴ്സിറ്റിയിൽ നിന്നും ചിത്രകലയിൽ ബിരുദവും ചുമർ ചിത്രകലയിൽ ബിരുദാനന്തരബിരുദവും നേടി. തുടർന്ന് കനോറിയ സെൻ്റ് ർ ഫോർ ആർട്ട്സ് ഫെലോഷിപ്പ്. വിസിറ്റിംഗ് പ്രൊഫസർ, സ്കൂൾ ഓഫ് ആർക്കിടെക്ചർ,CEPT കാമ്പസ്, അഹമ്മദാബാദ്. ആർട്ട് ടീച്ചർ, ചോയ് തറാം സ്കൂൾ ഇൻഡോർ മദ്ധ്യപ്രദേശ്,
പ്രൊഫസർ ഇൻ പെയിൻ്റിംഗ് കോളേജ് ഓഫ് ആർട്ട്സ് ന്യൂഡൽഹി.
1977 മുതൽ കേരളത്തിനകത്തും ഭാരതത്തിൻ്റെ പ്രധാന നഗരങ്ങളിലും വിദേശ രാജ്യങ്ങളിലും പ്രദർശനങ്ങൾ നടത്തിയിട്ടുള്ള അഭിമന്യൂവിന് 1987 ഗുജറാത്ത് സംസ്ഥാന അവാർഡ്, അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷൻ അവാർഡ്, ചാൾസ് വാലസ് ആർട്ട് ട്രസ്റ്റിൻ്റെ ആർട്ട് റസിഡൻസി അവാർഡ് (2002)
ഇപ്പോൾ ബറോഡ, തൃശൂർ എന്നിവടങ്ങളിൽ താമസിച്ചും രാജ്യത്തിൻ്റെ പലഭാഗങ്ങളിലും യാത്ര ചെയ്തും കലാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടു വരുന്നു.
കണ്ണൂർ ജില്ലയിലെ പാട്യം സ്വദേശിയാണ് വൻസൻ കൂർമ. കൊല്ലേരി മദ്രാസ് കോളേജ് ഓഫ് ആർട്ട്സിൽ നിന്നാണ് കലാപഠനമാരംഭിക്കുന്നത്.
ബറോഡ എം എസ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം, എക്കോൾ ഡസ് ബിയാക്സ് ആർട്ട്സ് പാരീസ് ഫ്ലോറൻസിൽ നിന്നും തുടർ പഠനം നടത്തിയിട്ടുള്ള വൽസൻ കൊല്ലേരിക്ക് 1990 മിനിസ്ട്രി ഓഫ് എജ്യൂക്കേഷൻ്റെ സീനിയർ ഫെലോഷിപ്പ്,
കേന്ദ്ര ലളിതകലാ അക്കാദമിയുടെ റിസർച്ച് ഗ്രാൻ്റ്, 1992 ഇൻ്റർനാഷണൽ ഫെലോഷിപ്പ് അവാർഡ്, 1983 കേരള ലളിതകലാ അക്കാദമി അവാർഡ്, എന്നിവ നേടിയിട്ടുണ്ട്. ലോകത്തിൻ്റെ പല ഭാഗത്തും തൻ്റെ കലാസൃഷ്ടികൾ പ്രദർശിപ്പിച്ചിട്ടുള്ള വൽസൻ കൂർമ കൊല്ലേരി കൊച്ചി മുസരീസ് ബിനാലെയിൽ വലിയ സാന്നിധ്യമായിട്ടുണ്ട്.
ഇപ്പോൾ സ്വന്തം തട്ടകമായ പാട്യത്ത് ശില്പപാഠ്യം എന്ന സ്ഥാപനത്തിൽ നിന്നുകൊണ്ട് കല പ്രാക്ടീസ് ചെയ്യുന്നു.
ഈ കലാകാരരെ അവാർഡിനു വേണ്ടി തെരെഞ്ഞെടുത്തത്
ജോണി എം. എൽ
എൻ ബാലമുരളീകൃഷ്ണൻ,
എം. രാമചന്ദ്രൻ
എന്നിവർ ഉൾപ്പെട്ട ജ്യൂറി കമ്മിറ്റിയാണ്.













































































