സിപിഎം വിമതൻ വി.കുഞ്ഞിക്കൃഷ്ണന്റെ സഹോദരൻ കാറിടിച്ച് മരിച്ചു* പയ്യന്നൂർ സ്വദേശി വി.രാമചന്ദ്രൻ (87) ആണ് മരിച്ചത്. രാവിലെ നടക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം. പയ്യന്നൂർ വെള്ളൂരിൽ വീടിനടുത്ത് ദേശീയ പാതയുടെ സർവീസ് റോഡിലാണ് സംഭവം.
ജിഎസ്‌ടി വകുപ്പ് ജീവനക്കാരനായ വ്യക്തിയാണ് കാർ ഓടിച്ചിരുന്നത്. അപകടം നടന്നയുടൻ ഇയാൾ രാമചന്ദ്രനെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനും മുൻ ജില്ലാ ബാങ്ക് ജീവനക്കാരനുമായിരുന്നു രാമചന്ദ്രൻ. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.













































































