ക്യാപ്റ്റനെ മാറ്റി പ്രതിഷ്ഠിച്ചുവെങ്കിലും നിലവിലെ ചാമ്ബ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സ് വിജയക്കുതിപ്പ് തുടങ്ങി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് നേടി. മറുപടിക്കിറങ്ങിയ ചെന്നൈ 8 പന്ത് ബാക്കി നില്‍ക്കെ വിജയലക്ഷ്യത്തിലെത്തി
നേരത്തെ നടന്ന ഉത്ഘാടന പരിപാടിയിൽ ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാർ, ടൈഗർ ഷറോഫ്, ഇതിഹാസ സംഗീതജ്ഞൻ എ.ആർ. റഹ്മാൻ, ഗായകരായ സോനു നിഗം,മോഹിത് ചൗഹാൻ, നീതി , ശ്വേത മോഹൻ എന്നിവരെല്ലാം ഗാലറിയേയും കളിക്കാരേയും ആവേശത്തില്‍ ആറാടിച്ചു.
ഇന്ത്യൻ പതാകയുമായി അക്ഷയ് കുമാർ സ്റ്റേഡിയത്തിലേക്ക് ലാൻഡ് ചെയ്തതോടെയാണ് ആഘോഷങ്ങള്‍ തുടങ്ങിയത്. തുടർന്ന് വന്ദേമാതരം പാടി സോനു നിഗവും മാ തുഛേ സലാം പാടി റഹ്മാനുമെത്തി. ഇന്ത്യാ ഗേറ്റിന്റെയും ചന്ദ്രയാൻ ദൗത്യത്തിന്റെയും അശോക ചക്രത്തിന്റെയുമെല്ലാം മാതൃകകളും ചെപ്പോക്കിലെ മൈതാനത്ത് ഉയർന്നു. അക്ഷയ് കുമാറും ടൈഗറും ബൈക്കില്‍ ഗാലറിയെ വലം വച്ചതും മനോഹരമായി