തുലാവർഷത്തിന്റെ മുന്നോടിയായി ബംഗാൾ ഉൾക്കടലിലും തെക്കെ ഇന്ത്യയിലും വടക്കുകിഴക്കൻ (തുലാവർഷ) കാറ്റിന്റെ വരവിന്റെ ഫലമായി ഒക്ടോബർ 25 മുതൽ 27 വരെ കേരളത്തിൽ വ്യാപകമായി ഇടിമിന്നാലോടു കൂടിയ മഴക്കു സാധ്യത.
ഒക്ടോബർ 26 ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്.
തെക്കൻ തമിഴ്നാട് തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴി (cyclonic circulation) നിലവിൽ ലക്ഷദ്വീപിനു സമീപം സ്ഥിതിചെയ്യുന്നു. ചക്രവാതച്ചുഴിയുടെ സ്വാധീനം മൂലം ഇന്നും നാളെയും (ഒക്ടോബർ 23-24) കേരളത്തിൽ വ്യാപകമായി ഇടിമിന്നലോടു കൂടിയ മഴക്കു സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യത.