എറണാകുളം :ജോലി കിട്ടാത്തതിന്റെ മനോവിഷമത്തില്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിട്ട് യുവാവ് വീടിനുള്ളില്‍ ജീവനൊടുക്കി. എറണാകുളത്താണ് സംഭവം. ആലുവ യുസി കോളേജ് കടുപ്പാടം കണ്ണാ പടവില്‍ വീട്ടില്‍ ഷെരീഫിന്റെ മകന് അജ്മലാണ് മരിച്ചത്.ജീവനൊടുക്കുന്നതിനു പത്ത് മിനിറ്റ് മുമ്പ് അജ്മല്‍ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിട്ടിരുന്നു.
വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് യുവാവിനെ കണ്ടത്. 28 വയസായിരുന്നു. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. അജ്മല്‍ അടുത്തിടെ ജോലി തേടി ദുബായിയില്‍ പോയിരുന്നു. എന്നാല്‍ അവിടെ ജോലിയൊന്നും ലഭിച്ചില്ല.
ഇതിന്റെ പേരില്‍ അജ്മല്‍ കടുത്ത മനോവിഷമത്തില്‍ ആയിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. മുറിക്കുള്ളില്‍ തൂങ്ങി നില്ക്കുന്ന നിലയില്‍ അജ്മലിനെ കണ്ട വീട്ടുകാര്‍ ഉടനെ ആശുപത്രിയില്‍ എത്തിച്ചിരുന്നു.