കൂരോപ്പട : നാടാകെ വർധിച്ച് വരുന്ന ലഹരി ഉപയോഗങ്ങൾക്കെതിരെ ഏഴാം വാർഡിലെ കുടുംബശ്രീ, മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി തുടങ്ങിയ പ്രസ്ഥാനങ്ങളുടെയെല്ലാം സഹകരണത്തോടെ എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ പിന്തുണയോടെ ഏഴാം വാർഡ് പഞ്ചായത്ത് അംഗമായ അനിൽ കൂരോപ്പടയാണ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത്. കാവനാട് നടന്ന ബോധവൽക്കരണ ക്ലാസിൽ നിരവധി വീട്ടമ്മമാരും ഗൃഹനാഥന്മാരും കുട്ടികളും പങ്കെടുത്തു. എക്സൈസ് ഓഫീസറന്മാരായ ഷെഫീഖ്, ആശാലത എന്നിവർ ക്ലാസിന് നേതൃത്വം നൽകി.
കൂരോപ്പട പഞ്ചായത്തിലെ ഏഴാം വാർഡിൽ നടന്ന ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിന് എക്സൈസ് ഓഫീസർ ഷെഫീഖ് നേതൃത്വം നൽകുന്നു.