പൗരന്മാര്ക്ക് വേട്ടക്കുളള അനുമതി നല്കിയാല് ഗുരുതരപ്രശ്നമുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.
നിയന്ത്രണങ്ങളില്ലാതെ കാട്ടുപന്നി വേട്ട അനുവദിക്കാനാവില്ലെന്നും വനംമന്ത്രി എ കെ ശശീന്ദ്രനുമായുള്ള കൂടിക്കാഴ്ചയില്‍ കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവ് വ്യക്തമാക്കി.
വന്യമൃഗ ശൈല്യം പരിഹരിക്കുനതിന് മറ്റ് വഴികള്‍ ആലോചിക്കാമെന്നും മന്ത്രി ഉറപ്പ് നല്‍കിയതായി എ.കെ.ശശീന്ദ്രന് ഡല്‍ഹിയില്‍ പറഞ്ഞു.
കാട്ടുപന്നികളെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിച്ചാല്‍ ഗുണത്തെക്കാള്‍ ദോഷം ചെയ്യാന്‍ സാധ്യത ഉണ്ടെന്ന ആശങ്കയാണ് കേന്ദ്രമന്ത്രി പങ്കു വെച്ചത്.
ഈ സാഹചര്യത്തില്‍ എന്ത് ചെയ്യാന്‍ കഴിയും എന്ന് പരിശോധിക്കാം എന്ന് മന്ത്രി ഉറപ്പ് നല്കി. ഉദ്യോഗസ്ഥതല ചര്‍ച്ച നടത്തി വിഷയം പരിഹരിക്കാമെന്നും മന്ത്രി വ്യക്തമാക്കി