കൊച്ചി : മെഷീൻ ലേണിങ്ങിലൂടെ ജാമ്യാ പേക്ഷകളിൽ അപാക തകൾ ഉണ്ടോയെന്ന് പരിശോധിക്കാനുള്ള സംവിധാനം അടുത്ത തിങ്കളാഴ്ച മുതൽ ഹൈക്കോടതിയിൽ നിലവിൽ വരും.
'ഓട്ടോ സ്ക്രൂട്ടിനി' എന്ന ഓപ്ഷനാണു ജാമ്യാപേക്ഷകൾ പരിശോധിക്കാനായി നിലവിൽ വരിക. നിലവിലെ 'സ്ക്രൂട്ടിനി ബൈ ഫയലിങ് സ്ക്രൂട്ടിനി ഓഫിസർ' എന്ന ഓപ്ഷൻ ഈ മാസം അവസാനം വരെയുണ്ടാകും.
നിലവിൽ, ജാമ്യാപേ ക്ഷകൾ പരിശോധി ക്കാൻ പത്ത് ഉദ്യോഗ സ്ഥരെ നിയോഗിച്ചിട്ടു ണ്ട്. ഇതിനു പകരമായാ ണു പുതിയ സംവിധാ നം. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിലുള്ള സംവിധാനം നടപ്പാ ക്കുന്നത്.
മെഷീൻ സ്ക്രൂട്ടിനി മൊഡ്യൂളിന്റെ പ്രവർത്ത നം വിശകലനം ചെയ്ത ശേഷം അടുത്ത മാസം ആദ്യം മുതൽ ഈ സംവിധാനത്തിലേക്ക് മാറാനാണ് നീക്കം.
ഹൈക്കോടതിയിലെ ഐടി വിഭാഗമാണ് സോഫ്റ്റ്വെയർ വികസിപ്പിച്ചത്. തിങ്കളാഴ്ച മുതൽ നിശ്ചിത മാതൃകയിലാ യിരിക്കണം ജാമ്യാപേ ക്ഷകൾ ഫയൽ ചെയ്യേണ്ടത്.