കോട്ടയം: കോടിമത നാലുവരിപാതയില്‍ കെ.എസ്.ആര്.ടി.സി ബസിന്റെ ഹെഡ്ലൈറ്റ് അടിച്ചുതകര്‍ത്ത സംഭവത്തിൽ യുവതി അറസ്റ്റിൽ. കാഞ്ഞിരപ്പള്ളി സ്വദേശി സുലു (26)നെയാണ...
പൊതുമുതൽ നശിപ്പിക്കൽ അടക്കം ഉള്ള ജാമ്യം ഇല്ലാത്ത വകുപ്പുകയാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്..
ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം, പൊൻകുന്നം സ്വദേശികളായ അമ്മയും മകളും സഞ്ചരിച്ചിരുന്ന കാറിന്റെ മിററിൽ കെഎസ്ആർടിസി ബസ് ഉരസിയിരുന്നു..
ഇതിന് പിന്നാലെ ഉണ്ടായ തർക്കത്തെ തുടർന്നാണ് കാറിന്റെ ലിവർ ഉപയോഗിച്ച് ബസിന്റെ ഹെഡ് ലൈറ്റ് ഇവർ അടിച്ചു തകർത്തു..
ഉടൻതന്നെ ഇരുവരും കാറിൽ കയറി അതിവേഗം ഓടിച്ചു പോയി, തുടർന്ന് ചിങ്ങവനം പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് യുവതി പോലീസ് സ്റ്റേഷനിൽ വൈകുന്നേരം നാലുമണിയോടെ ഹാജരായത്.. ഇവരെ ഇന്ന് രാവിലെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു...