ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം.തനിമ്പാർ മേഖലയിലാണ് റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്. ഇന്ന് പുലർച്ചെയാണ് ഇന്തോനേഷ്യയ്ക്കും കിഴക്കൻ ടിമോറിനും സമീപം ഭൂചലനം ഉണ്ടായത്. ഓസ്ട്രേലിയയുടെ വടക്കൻ ടെറിട്ടറിയുടെ തലസ്ഥാനമായ ഡാർവിൻ വരെ ഭൂചലനം അനുഭവപ്പെട്ടു. പതിനഞ്ചോളം കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. കുറഞ്ഞത് ഒരാൾക്ക് പരിക്കേറ്റതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഏകദേശം 20 മിനിറ്റിനു ശേഷം റിക്ടർ സ്കെയിലിൽ 5.5 തീവ്രതയുള്ള തുടർചലനങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. സുനാമി ഭീഷണി ഇല്ലെന്നും ദുരന്തനിവാരണ ഏജൻസി അറിയിച്ചു.
