കൊച്ചി: യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പറവൂർ തേവർക്കാട് സ്വദേശിനി ശരണ്യയെയാണു സ്വന്തം വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മൂന്ന് മാസം മുൻപാണ് ശരണ്യയുടെ വിവാഹം കഴിഞ്ഞത്.കഴിഞ്ഞ ദിവസം എട്ടു മണി വരെ ഭർത്താവ് യദുകൃഷ്ണൻ ശരണ്യയുടെ വീട്ടിൽ ഉണ്ടായിരുന്നു. ഭർത്താവ് പോയ ശേഷമായിരുന്നു ആത്മഹത്യയെന്ന സൂചന.പുലർച്ചെ ഒരു മണിക്കാണു മൃതദേഹം കണ്ടെത്തി. പൊലീസ് മൃതദേഹം കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.












































































