പാലക്കാട്:
പാലക്കാട് ഗായത്രി പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി.
കാവശ്ശേരി എരകുളം സ്വദേശി പ്രണവ് (21)ന്റെ
മൃതദേഹമാണ് പട്ടാമ്പിക്കടുത്ത് ഭാരതപ്പുഴയിൽ നിന്നും കണ്ടെത്തിയത്. ആലത്തൂർ
ശ്രീനാരായണ അഡ്വാൻസ്ഡ് സ്റ്റഡീസ് കോളേജ് മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ് മരിച്ച
പ്രണവ്.
ചൊവ്വാഴ്ച
വൈകിട്ട് നാല് മണിയോടെയാണ് തരൂർ കരിങ്കുളങ്ങര തടയണയിൽ പ്രണവിനെ കാണാതായത്.
ഒഴുക്കിൽപ്പെട്ട സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രണവ്
അപകടത്തിൽപെട്ടത്. രണ്ട് ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
23 അംഗ എൻഡിആർഎഫ് സംഘവും ഫയർഫോഴ്സ്
ഉൾപ്പെടെ 4 ബോട്ടുകളിലാണ് തിരച്ചിൽ നടത്തിയത്.
തിരച്ചിൽ നടക്കുന്നതിനിടെ പട്ടാമ്പി നിള ആശുപത്രിക്ക് സമീപം ഭാരതപ്പുഴയിൽ മൃതദേഹം
കണ്ടെത്തുകയായിരുന്നു. പോസ്റ്റ്‌മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം
മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.