*ഗാര്‍ഹിക സിലിണ്ടറിന് 200 രൂപ കുറയും*പ്രധാനമന്ത്രി ഉജ്ജ്വല യോജന (PMUY) ഗുണഭോക്താക്കള്‍ക്ക് ഒരു സിലിണ്ടറിന് ലഭിക്കുന്ന സബ്സിഡി ഇതോടെ 400 രൂപയാകും.
കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. നാളെ മുതല്‍ വിലക്കുറവ് പ്രാബല്യത്തില്‍ വരും.
എല്‍പിജി സിലിണ്ടറിന് നിലവില്‍ 1,115 രൂപയാണ് നിരക്ക്. ഇതിനാണ് മാറ്റം വരുന്നത്. മൂന്ന് ഘട്ടങ്ങളിലായി ഉയര്‍ത്തിയ വിലയാണ് ഇപ്പോള്‍ കുറച്ചിരിക്കുന്നത്.
ഡല്‍ഹിയില്‍ 1053, മുംബൈയില്‍ 1052, ചെന്നൈയില്‍ 1068, കൊല്‍ക്കത്തയില്‍ 1079 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിലെ പാചക വാതക സിലിണ്ടറിന്റെ വില. കഴിഞ്ഞ മാസം ഓരോ സിലിണ്ടറിനും 50 രൂപ വീതം എണ്ണ കമ്പനികള്‍ ഉയര്‍ത്തിയിരുന്നു.