റിപ്പോ നിരക്ക് 35 ബേസിസ് പോയിൻറ് വർദ്ധിപ്പിച്ച് ആകെ 6.25 ശതമാനം ആക്കി. പുതിയ നിരക്കുകൾ ഉടൻ പ്രാബല്യത്തിൽ വരുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. ഈ സാമ്പത്തിക വർഷത്തിൽ ഇത് അഞ്ചാം തവണയാണ് ആർബിഐ നിരക്ക് വർദ്ധിപ്പിക്കുന്നത്. ആർബിഐ പോളിസി നിരക്ക് 2018 ഓഗസ്റ്റിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണ്. നടപ്പ് സാമ്പത്തിക വർഷത്തിൽ ആർബിഐ പ്രതീക്ഷിച്ച ജിഡിപി വളർച്ചാ നിരക്ക് 7 ശതമാനം ആയിരുന്നു. എന്നാൽ നിലവിൽ ഇത് 6.8 ശതമാനത്തിൽ ആണ്.
