മെഗാസ്റ്റാർ അമിതാഭ് ബച്ചന് സിനിമാ ഷൂട്ടിങ്ങിനിടെ അപകടത്തിൽ ഗുരുതരപരുക്കേറ്റു. വലതുഭാഗത്ത് വാരിയെല്ല് പൊട്ടി. പേശികൾക്കും സാരമായ പരുക്കുണ്ട്. ഹൈദരാബാദിൽ പ്രോജക്ട് കെ എന്ന ചിത്രത്തിൻ്റെ ലൊക്കേഷനിലാണ് അപകടമുണ്ടായത്. ഉടൻ ഷൂട്ടിങ് നിർത്തിവച്ച് ബച്ചനെ എഐജി ആശുപത്രിയിലെത്തിച്ചു. സിടി സ്കാൻ എടുത്തശേഷം മുംബൈയിലേക്ക് മടങ്ങി. ഡോക്ടർമാർ പരിപൂർണ വിശ്രമം നിർദേശിച്ചെന്ന് ബച്ചൻ ബ്ലോഗിൽ കുറിച്ചു."ശരീരം ചലിപ്പിക്കാൻ കഴിയാത്തത്ര വേദനയുണ്ട്. ശ്വാസമെടുക്കുമ്പോഴും വേദനയാണ്. ഏതാനും ആഴ്ചകൾ ബെഡ് റെസ്റ്റ് തന്നെ വേണ്ടിവരും.വേദനസംഹാരികളുടെ ബലത്തിലാണ് ഇപ്പോൾ മുന്നോട്ടുപോകുന്നത്". എൺപതുകാരനായ ബിഗ് ബി വ്യക്തമാക്കി.
