ദില്ലിയിലും പരിസര പ്രദേശങ്ങളിലും ഭൂചലനം. ചൊവ്വാഴ്ച രാത്രി പത്തോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.
റിക്ടര്‍ സ്കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലമാണ് ഉണ്ടായതെന്നാണ് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജിയുടെ. ഔദ്യോഗിക വിശദീകരണം. സെക്കന്റുകളാണ് ചലനം നീണ്ട് നിന്നത്. പരിഭ്രാന്തരായ ജനം വീടിന് പുറത്തേക്ക് ഓടി. ആളപായമില്ലെന്നാണ് റിപ്പോർട്ട്.