കോഴിക്കോട്: കോഴിക്കോട് സ്‌കൂള്‍ സ്‌കൂള്‍ വിദ്യാര്‍ഥിക്ക് ഹാന്‍സ് നല്‍കിയ പലചരക്ക് കടയുടമ പിടിയിൽ. നല്ലളം കുന്നുമ്മലില്‍ മദ്രസക്ക് സമീപം പ്രവര്‍ത്തിക്കുന്ന പലചരക്ക് കട നടത്തുന്ന കൊളത്തറ തൊണ്ടിയില്‍പറമ്പ് സ്വദേശി മുഹമ്മദ് അസ്ലമി(35)നെയാണ് നല്ലളം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കടയില്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ സൂക്ഷിച്ച് വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും അതിഥി തൊഴിലാളികള്‍ക്കും വില്‍പന നടത്തുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു.
അതേസമയം കഴിഞ്ഞ ദിവസം സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ഹാന്‍സ് കൈമാറിയതും നിര്‍ണായകമായി. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് കടയില്‍ നിന്നും വന്‍തോതില്‍ ഹാന്‍സ് ശേഖരം പിടികൂടിയത്. നല്ലളം എസ്‌ഐ സാംസണ്‍, പൊലീസുകാരായ സുഭഗ, പ്രജീഷ്, മനു എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.