തിങ്കളാഴ്ച തന്നെ തീരുമാനമുണ്ടാകുമെന്ന് തങ്ങള്‍ ആരോടും പറഞ്ഞിട്ടില്ലെന്നും ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം സ്വീകരിക്കുമെന്നും വേണുഗോപാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
"ഇന്ന് എന്തെങ്കിലും പ്രഖ്യാപനമുണ്ടാകുമെന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ല. പാർട്ടിയെ സംബന്ധിച്ച തീരുമാനങ്ങള്‍ ഞങ്ങള്‍ സ്വീകരിക്കും. കർണാടകയില്‍നിന്ന് ഒരു പ്രസിഡന്‍റ് വന്ന പാർട്ടിയുടെ കാര്യം നിങ്ങള്‍ ചർച്ച ചെയ്യാതെ കോണ്‍ഗ്രസിനെ കുറിച്ച് മാത്രം പറയുന്നതെന്താ? എന്ത് തീരുമാനമുണ്ടായാലും അറിയിക്കും. മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന വാർത്തകള്‍ക്ക് മറുപടി നല്‍കാൻ ഞങ്ങള്‍ ബാധ്യസ്ഥരല്ല. രാഹുല്‍ ഗാന്ധിയെ എല്ലാ ദിവസവും കാണുന്നതല്ലേ.. കേരളത്തിലെ കാര്യം മാത്രമല്ല ചർച്ച ചെയ്യാനുള്ളത്. പാർട്ടിയുടെ സിസ്റ്റം അനുസരിച്ച് മാത്രമേ പ്രവർത്തിക്കൂ. തിങ്കളാഴ്ച പ്രഖ്യാപനമുണ്ടാകുമെന്ന് മാധ്യമങ്ങള്‍ തെറ്റായി പറയുന്നത്. കോണ്‍ഗ്രസിനെ മാധ്യമവിചാരണ നടത്തുന്നത് ശരിയല്ല" -കെ.സി. വേണുഗോപാല്‍ പറഞ്ഞു.
ഇന്നു രാവിലെ ഡല്‍ഹിയിലെത്തിയ വേണുഗോപാല്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ നേതൃമാറ്റവുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്തിട്ടില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.












































































