അന്ത്യം സ്ഥിരീകരിച്ചത് ഇന്ന് രാത്രി 8.37 ന്.
പാലാ സെൻ്റ് മേരീസ് സ്കൂൾ ആറാം വിദ്യാർത്ഥിനിയായിരുന്നു അന്നമോൾ.
11 വയസായിരുന്നു.
ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കുകയാണ് അന്ത്യം.
അന്നമോളുടെ അമ്മ പാലാ നെല്ലൻകുഴിയിൽ, മേലുകാവുമറ്റം, പ്രവിത്താനം അല്ലപ്പാറ പാലക്കുഴിക്കുന്നൽ ജോമോൾ സുനിൽ (35) സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചിരുന്നു.
കൂടാതെ പാലാ മീനച്ചിൽ അഗ്രോ സൊസൈറ്റിയിൽ കലക്ഷൻ ഏജന്റായ ധന്യയും (38) അപകടത്തിൽ മരിച്ചിരുന്നു.
ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി.
അമിത വേഗതയിൽ എത്തിയ കാർ രണ്ട് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഇവരുടെ മേൽ ഇടിച്ചു കയറുകയായിരുന്നു.
ചികിത്സയോട് നന്നായി പ്രതികരിച്ചിരുന്ന അന്നാ മോളുടെ തിരിച്ചുവരവിനായുള്ള പ്രാർത്ഥനയോടെയുള്ള കാത്തിരിപ്പ് വിഫലമാക്കിയാണ് കുട്ടിയുടെയും അന്ത്യം.