കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിൽ ഇതുവരെ 678 പേർ ചികിത്സ തേടിയെന്ന് മന്ത്രി പി രാജീവ്. ഇതിൽ 471 പേർ ക്യാമ്പിൽ പങ്കെടുത്തവരാണ്. ആർക്കും ഗുരുതര പ്രശ്നമില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. ബ്രഹ്മപുരത്ത് അസാധാരണ സാഹചര്യമാണെന്ന് മന്ത്രി എംബി രാജേഷ് വ്യക്തമാക്കി. ഹരിത കർമസേന അജൈവമാലിന്യങ്ങൾ ശേഖരിക്കും. സർക്കാർ ആവിഷ്കരിച്ച കർമപരിപാടി യുദ്ധകാലാടിസ്ഥാനത്തിൽ ചെയ്തുതീർക്കും. ജൈവമാലിന്യം ഉറവിടത്തിൽതന്നെ സംസ്കരിക്കുമെന്നും തദ്ദേശമന്ത്രി വ്യക്തമാക്കി.
