കോൺഗ്രസ് ശബരീനാഥനെ ഇറക്കിയാലും തിരുവനന്തപുരം കോർപറേഷൻ പിടിക്കാനാവില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി.
വി.ഡി. സതീശൻ തന്നെ മത്സരിച്ചാലും എൽഡിഎഫ് മികച്ച വിജയം നേടും. തിരുവനന്തപുരം കോർപറേഷനിൽ കോൺഗ്രസ് - ബിജെപി ധാരണയുണ്ട്. ആ ധൈര്യത്തിലാണ് കോൺഗ്രസ് സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചതെന്നും ശിവൻകുട്ടി ആരോപിച്ചു.












































































