സർക്കാർ സിനിമാ മേഖലയോട് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് ഈ മാസം 21ന് സൂചനാ സമരം നടത്താൻ സിനിമാ സംഘടനകള്‍. തിയേറ്ററുകള്‍ അടച്ചിട്ടും ഷൂട്ട് നിർത്തിവച്ചും സിനിമാ മേഖല സ്തംഭിപ്പിച്ചാണ് സമരം. ജിഎസ്ടിക്ക് പുറമെയുള്ള വിനോദ നികുതി ഒഴിവാക്കുന്നതടക്കം ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് പരിഹാരമായില്ലെങ്കില്‍ കടുത്ത തീരുമാനങ്ങളിലേക്ക് കടക്കാനാണ് സംഘടനകളുടെ തീരുമാനം. സമരത്തിന് അമ്മ സംഘടനയുടെ പൂർണ പിന്തുണയുണ്ട്.














































































