16.7കിലോമീറ്റർ നീളം വരുന്ന ചിങ്ങവനം -ഏറ്റുമാനൂർ രണ്ടാം പാത ഗതാഗതത്തിനു തുറന്നുകൊടുത്തു
ഞായറാഴ്ച രാത്രി 9.35 ഓടെയാണ് ഇതുവഴി ആദ്യ ട്രെയിൻ കടന്നു പോയത്.
പാലക്കാട്ട് ജംഗ്ഷൻ -തിരുനൽവേലി പാലരുവി എക്സ്പ്രസ്സ് കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്ന് തോമസ് ചാഴിക്കാടൻ എം പിയും, ഡി ആർ ഒ മുകുന്ദ് രാമസ്വാമിയും, സ്റ്റേഷൻ മാനേജർ ബാബു തോമസും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.
പ്ലാറ്റ്ഫോം 2ൽ നിന്നാണ് പാലരുവി എക്സ്പ്രസ്സ് ഫ്ലാഗ് ഓഫ് ചെയ്തത്.
ഇതോടെ കോട്ടയം വഴിയുള്ള ട്രെയിൻ നിയന്ത്രണവും അവസാനിച്ചു.