ഗുജറാത്തിനെതിരെ അഹമ്മദാബാദിൽ നടക്കുന്ന രഞ്ജി ട്രോഫി ക്രിക്കറ്റിൻ്റെ സെമി ഫൈനലിൽ കേരളം ഭേദപ്പെട്ട നിലയിൽ. ഒന്നാം ദിവസത്തെ കളിയവസാനിക്കുമ്പോൾ കേരളം 206 ന് 4 എന്ന നിലയിലാണ്.
69 റൺസോടെ ക്യാപ്റ്റൻ സച്ചിൻ ബേബിയും, 30 റൺസോടെ മുഹമ്മദ് അസറുദ്ദീനുമാണ് ക്രീസിൽ.
അക്ഷയ് ചന്ദ്രൻ (30), രോഹൻ കുന്നുമ്മൽ (30), വരുൺ നായനാർ (10), ജലജ് സക്സേന എന്നിവരാണ് പുറത്തായ ബാറ്റർമാർ.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളം കരുതലോടെയാണ് തുടങ്ങിയത്. 60 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് ഓപ്പണിങ് സഖ്യം പിരിഞ്ഞത്.
സച്ചിൻ ബേബിയും, ജലജ് സക്സേനയും തമ്മിലുള്ള നാലാം വിക്കറ്റ് കൂട്ടകെട്ട് 71 റൺസ് നേടി.
രണ്ടാം ദിനമായ നാളെ പരമാവധി റൺസ് സ്കോർ ചെയ്ത് ഗുജറാത്തിനെ സമ്മർദ്ദത്തിലാക്കാനാവും കേരളം ലക്ഷ്യമിടുന്നത്.