സുരേഷ് ഗോപി പ്രധാനവേഷത്തിലെത്തുന്ന ചിത്രം ജെഎസ്കെ (ജാനകി vs സ്റ്റേറ്റ് ഓഫ് കേരള) ജൂൺ 27-ന് തിയേറ്ററുകളിലെത്തും. പ്രവീൺ നാരായണൻ സംവിധാനം ചെയ്ത ചിത്രത്തിൽ അഭിഭാഷകന്റെ വേഷത്തിലാണ് സുരേഷ് ഗോപി എത്തുന്നത്. ജൂൺ 20-ന് റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നത്. പിന്നീട് ഇത് മാറ്റിവയ്ക്കുകയായിരുന്നു.
കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റാണ് ചിത്രം നിർമിക്കുന്നത്. ഫനീന്ദ്ര കുമാറാണ് ചിത്രത്തിന്റെ നിർമാതാവ്. സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.