പ്രണയമെന്ന വികാരം പ്രേക്ഷക ഹൃദയങ്ങളെ പിടിച്ചു കുലുക്കുന്ന ഒന്നാണ് . നഷ്ടപ്രണയത്തെ തേടിയുള്ള അൽക്കയുടെ യാത്ര പ്രേക്ഷക സ്വീകാര്യത നേടിക്കൊണ്ടിരിക്കുന്നു . പ്രശസ്ത സംവിധായകൻ ഒമർ ലുലുവിൻറെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ ഈ ചിത്രം പ്രേക്ഷകരിലേക്കെത്തി . പൂർണ്ണമായും ഇംഗ്ളണ്ടിൽ ചിത്രീകരിക്കപ്പെട്ട ഈ കുഞ്ഞു സിനിമയുടെ സംവിധായകൻ ശരത് ജോസാണ് . ടൈറ്റിൽ കഥാപാത്രമായ അൽക്കയായി ശ്രുതി ഡാനിൽ വേഷമിടുന്നു . കൂടാതെ ടോം ജോസ് , രാജേഷ് , ഹിമ ബിന്ദു ,രഞ്ജിത്ത് , ജീന ശരത് തുടങ്ങിയവർ കൂടി അഭിനയിച്ചിട്ടുണ്ട് . കാമറ പ്രദീപ് കാവുങ്കൽ ,കിഷോർ ശങ്കർ , കിരൺ ജോബി ,എഡിറ്റിങ് ജോഡസ് കരോൾ എൻറ്റർടൈയിൻമെൻസിന്റെ ബാനറിലാണ് നിർമ്മാണം .ഡിജിറ്റൽ ഡിസ്ട്രിബൂഷൻ ക്ലോസ് ഷോട്ട് എൻറ്റർടൈയിൻമെൻറ്സ്.
PRO ഹസീന ഹസി