കൊച്ചി: തൊടുപുഴയില്‍ ഏഴു വയസുകാരനെയും സഹോദരനെയും
അമ്മയുടെ കാമുകന് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍
ഹൈക്കോടതി സ്വമേധയാ കേസെടുത്തു. മാധ്യമങ്ങളിലും മറ്റും ഇതു
സംബന്ധിച്ചു വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍
ജസ്റ്റീസ് ദേവന് രാമചന്ദ്രന് ചീഫ് ജസ്റ്റീസിന് എഴുതിയ
കത്തിന്റെ അടിസ്ഥാനത്തിലാണു ഹൈക്കോടതി സ്വമേധയാ
കേസെടുത്തത്.
തിരുവനന്തപുരം സ്വദേശിയായ അരുണ്‍
ആനന്ദ് കുട്ടികളെ മനുഷ്യത്വരഹിതമായ രീതിയിലാണു കൈകാര്യം
ചെയ്തതെന്നും കുട്ടികളെ അതിക്രൂരമായി പീഡിപ്പിച്ച സംഭവം
ഗൗരവമേറിയ വിഷയമാണെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന്
കത്തില്‍ വ്യക്തമാക്കിയിരുന്നു.
ഏഴു വയസുകാരന് ഒരാഴ്ചയിലധികമായി ആശുപത്രിയില്‍ മരണത്തോടു മല്ലടിക്കുകയാണ്.