പാലാ: എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിലായി. എരുമേലി സ്വദേശികളായ യുവാക്കളാണ് പിടിയിലായത്.
രഹസ്യവിവരത്തെ തുടർന്ന് ബാംഗ്ലൂരിൽ നിന്നും വന്ന ബസ് തടഞ്ഞു
നിർത്തിയാണ് കോട്ടയത്ത് നിന്നുള്ള എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് എംഡിഎംഎ പിടികൂടിയത്. 70 ഗ്രാമോളം എംഡിഎംഎ ഇവരിൽ നിന്നും കണ്ടെത്തി. എൽഎസ്ഡി സ്റ്റാമ്പുകളും ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.