അറബിക്കടലിൽ രൂപമെടുത്ത ബിപോർജോയ് ചുഴലിക്കാറ്റ് അതിശക്തമായ ചുഴലിക്കാറ്റായി മാറി.
ബിപോർജോയ് ജൂൺ 14 രാവിലെ വരെ വടക്ക് ദിശയിയിൽ സഞ്ചരിച്ച് തുടർന്നു വടക്ക് വടക്ക് കിഴക്ക് ദിശ മാറി സൗരാഷ്ട്ര കച്ച് അതിനോട് ചേർന്നുള്ള പാക്കിസ്ഥാൻ തീരത്ത് ഗുജറാത്തിലെ മണ്ഡവിക്കും വാക്കിസ്ഥാനിലെ കറാച്ചിക്കും ഇടയിൽ ജൂൺ 15 ന് പരമാവധി മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്നു കേന്ദ്രകാലാവസ്ഥ വകുപ്പ്.
*ചൊവ്വാഴ്ച വരെ കേരളത്തിൽ കാലവർഷം സജീവം*ബിപോർജോയ് അതിതീവ്ര ചുഴലിക്കാറ്റിന്റെ സാന്നിധ്യമുള്ളതിനാൽ കേരളതീരത്തേക്ക് എത്തുന്ന കാലവർഷകാറ്റിനു ശക്തി കുറവുണ്ട് എങ്കിലും സമുദ്രനിരപ്പിൽ നിന്ന് ഏകദേശം മൂന്നു കിലോമീറ്റർ ഉയരത്തിൽ വരെ കാലവർഷക്കാറ്റ് ശക്തമല്ലെങ്കിലും തുടരുന്നുണ്ട്.
ചൊവ്വ വരെ കേരളത്തിൽ കാലവർഷം സജീവമായി തുടരാനാണ് സാധ്യത. അതിനുശേഷം മഴയ്ക്ക് താൽക്കാലിക കുറവുണ്ടാകും.