അറ്റകുറ്റ പണികൾക്കായി ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂലമറ്റം പവർഹൗസ് ഒരു മാസത്തേക്ക് അടയ്ക്കുന്നു. നവംബർ 11 മുതലാണ് സമ്പൂർണ ഷട്ട്ഡൗൺ.
മൂലമറ്റം വൈദ്യുതി നിലയത്തിലെ 5,6 ജനറേറ്ററുകളുടെ സീലുകൾ മാറ്റുന്നതിൻ്റെ ഭാഗമായാണ് പ്രവർത്തനം പൂർണമായും നിർത്തുന്നത്. മൂലമറ്റം പവർഹൗസ് അടയ്ക്കുന്നതോടെ സംസ്‌ഥാനത്ത് ഒരു ദിവസം 780 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടാകും.












































































