പോലീസ് നടത്തിയ വാഹന പരിശോധനയിൽ എറണാകുളം പുക്കാട്ടുപടി ഭാഗത്ത് വച്ചാണ് വെസ്റ്റ് ബംഗാൾ രജിസ്ട്രേഷനിലുള്ള ആഡംബര കാറിൽ നിന്ന് കഞ്ചാവ് പിടികൂടിയത്.
വെസ്റ്റ് ബംഗാൾ സ്വദേശികളായ ആഷിക്ക്, ഇക്ബാൽ, അലംകീർ സർദാർ, സോഹയൽ റാണ ഇവരാണ് പിടിയിലായത്. 90 കിലോ കഞ്ചാവാണ് പിടികൂടിയത്.
തടിയിട്ട പറമ്പ് എസ് എച്ച് ഒ കുര്യാക്കോസിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്. ഇത് പെരുമ്പാവൂർ ഭാഗത്ത് ചില്ലറ വിൽപനക്ക് എത്തിച്ചതെന്നാണ് കരുതുന്നത്.