തൃശൂര്‍: പുതുക്കാട് നന്തിക്കരയ്ക്ക് സമീപം കെഎസ്‌ആർടിസി ബസ് ലോറിയുമായുണ്ടായ അപകടത്തി കെഎസ്‌ആർടിസി ഡ്രൈവറെ സർവീസില്‍ നിന്നും നീക്കം ചെയ്തു.
ഇന്നലെ കെഎസ്‌ആർടിസി പാലാ ഡിപ്പോയില്‍ നിന്ന് സർവീസ് പോയ RPK 987നമ്പർ സൂപ്പർഫാസ്റ്റ് ബസ് നന്തിക്കര പഞ്ചായത്തിന് സമീപം ഒരേ ദിശയില്‍ പോവുകയായിരുന്ന ലോറിയില്‍ ഇടിക്കുകയും നിയന്ത്രണം നഷ്ടപ്പെട്ട ലോറി ഡിവൈഡർ മറികടന്ന് എതിർദിശയില്‍ വന്ന മറ്റൊരു ലോറിയിലും ബൈക്കിലും ഇടിച്ച് അപകടം ഉണ്ടാവുകയും ബൈക്ക് യാത്രക്കാരന് ഗുരുതരമായ പരിക്കുപറ്റുകയും ചെയ്തിരുന്നു.
ഈ വിഷയത്തെ സംബന്ധിച്ച് കെഎസ്‌ആർടിസിയുടെ വിജിലൻസ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിലും വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചതിലും കെഎസ്‌ആർടിസി പാലാ ഡിപ്പോയിലെ RPK 987 സൂപ്പർ ഫാസ്റ്റ് ബസ് ഡ്രൈവറുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുള്ളതായി കണ്ടെത്തി. ഇതോടെയാണ് സർവീസില്‍ നിന്ന് നീക്കം ചെയ്തത്.















































































