നടൻ ശ്രീനിവാസൻ്റെ സംസക്കാരം നാളെ രാവിലെ 10 ന് എറണാകുളം മുളന്തുരുത്തി കണ്ടനാട്ടെ വീട്ടുവളപ്പിൽ നടക്കും.
വീട്ടിൽ ഇതിനായുള്ള ഒരുക്കങ്ങൾ തുടങ്ങി.
ഇപ്പോൾ കണ്ടനാട് വീട്ടിൽ ഉള്ള മൃതദേഹം ഉച്ചക്ക് ഒരു മണിയോടെ എറണാകുളം ടൗൺ ഹാളിലേക്ക് പൊതുദർശനത്തിനായി കൊണ്ടു പോകും.
തിരക്ക് അനുസരിച്ച് ഇവിടെ വൈകുന്നേരം വരെ പൊതുദർശനം നടക്കും. തുടർന്ന് വീണ്ടും കണ്ടനാട് വീട്ടിലേക്ക് മൃതദ്ദേഹം എത്തിക്കും.
ചെന്നൈയിലായിരുന്ന ശ്രീനിവാസൻ്റെ ഇളയ മകൻ ധ്യാൻ വീട്ടിൽ എത്തി.
നടൻ മമ്മൂട്ടിയും ഇപ്പോൾ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു.















































































