മലപ്പുറം കാലിക്കറ്റ് സർവകലാശാലക്ക് സമീപം വിളക്കാഞ്ചേരിയില്‍ വീട്ടില്‍ സൂക്ഷിച്ച എംഡിഎംഎ ശേഖരവും 21 ലക്ഷം രൂപയും പിടികൂടി. ചേലമ്പ്ര സ്വദേശി പെരിഞ്ചിക്കര അസീസിന്റെ(53) വീട്ടില്‍ നിന്നാണ് 1.16 കിലോ എംഡിഎംഎ പിടികൂടിയത്. ഇതിന് ഒരു കോടിയോളം രൂപ വില വരുമെന്ന് പോലീസ് അറിയിച്ചു.
സംഭവത്തില്‍ അസീസിനെയും ഇയാളുടെ ഭാര്യ ഖമറുന്നീസയെയും അസീസിന്റെ മകൻ ജാസിറിന്റെ സുഹൃത്തായ സലാവുദ്ദീൻ എന്നയാളെയും പോലീസ് അറസ്റ്റ് ചെയ്തു. ജാസിർ ഒളിവിലാണ്. തേഞ്ഞിപ്പാലം പോലീസും ഡാൻസാഫ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് ശേഖരം പിടിച്ചെടുത്തത്.
അഞ്ച് ഇലക്‌ട്രിക് ത്രാസുകള്‍, വാക്കിടോക്കി, ഗ്യാസ് ബർണർ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. ജാസിറും കുടുംബവും കുറച്ചുകാലമായി സർവകലാശാല പരിസരം കേന്ദ്രീകരിച്ച് ലഹരിമരുന്ന് കച്ചവടം നടത്തി വരികയായിരുന്നു.














































































