കാമുകിക്ക് നന്ദി പറഞ്ഞ് സിവില്‍ സര്‍വ്വീസില്‍ ഒന്നാം റാങ്ക് നേടിയ
വിദ്യാര്‍ഥിയുടെ ട്വീറ്റ്. സിവില്‍ സര്‍വീസില്‍ ഒന്നാം റാങ്ക് ലഭിച്ച
കനിഷ്ക് കടാരിയ തന്റെ വിജയത്തിന് കൂട്ട് നിന്നവര്‍ക്ക് ട്വിറ്ററിലൂടെ
എഴുതിയ നന്ദി വാക്കുകള്‍ വൈറലാവുകയാണ്. കാമുകിക്ക് കൂടി നന്ദി
പ്രകാശപ്പിച്ചതാണ് ഏവരേയും അമ്ബരപ്പിച്ചത്.
'ആശ്ചര്യം തോന്നുന്ന
നിമിഷമാണിത്. ഒന്നാം റാങ്ക് ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.
മാതാപിതാക്കള്‍ക്കും സഹോദരിക്കും കാമുകിക്കും അവര്‍ നല്കിയ പിന്തുണയ്ക്കും
സഹായത്തിനും നന്ദി അറിയിക്കുകയാണ്. ഞാനൊരു നല്ല ഭരണനിര്വാഹകന്
ആയിരിക്കുമെന്നാണ് ജനം പ്രതീക്ഷിക്കുന്നത്.
അതു തന്നെയാണ് എന്റെ ഉദ്ദേശവും' കടാരിയ ട്വിറ്ററില്‍ കുറിച്ചു.