തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ ഗോവ 7 വിക്കറ്റിന് കേരളത്തെ തോൽപ്പിച്ചു. അവസാന ദിവസമായ ഇന്നലെ കേരളത്തിന്റെ രണ്ടാം ഇന്നിംഗ്സ് 200 റൺസിൽ അവസാനിപ്പിച്ച ഗോവ, ജയിക്കാൻ ആവശ്യമായ 155 റൺസ് മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടക്കുകയായിരുന്നു. ഒന്നാം ഇന്നിംഗ്സിൽ കേരളം 265 റൺസ് എടുത്തപ്പോൾ ഗോവ 311 റൺസ് നേടിയിരുന്നു. രഞ്ജിയിൽ 5000 റൺസ് തികയ്ക്കുന്ന ആദ്യ കേരള ക്രിക്കറ്ററായി രോഹൻ റെക്കോർഡ് ഇട്ടതും ഈ മത്സരത്തിലാണ്. ശുഭം ദേശായ് രണ്ടു വിക്കറ്റ് എടുത്തു.
